
konnivartha.com : കോന്നി പുളിമുക്ക് ഭാഗത്ത് വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്ന് മോഷണം. കോന്നി പുളിമുക്ക് ചെറിയ പനം തോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വെളുപ്പിനെ മൂന്ന് അമ്പതിന് സ്റ്റെയർ കേസ് വാതിൽ വഴി അകത്ത് കയറിയ കള്ളൻ തങ്കമണിയുടെ മുറിയിലെക്ക് കയറി. തൻ്റെ മുറിയിലെ അലമാര ഭാഗത്ത് വെട്ടം അടിക്കുന്നത് കണ്ണിൽ തട്ടി താൻ ഉണർന്ന് കണ്ണു തുറന്നു നോക്കിയെന്നും ഈ സമയം മോഷ്ടാവ് ഒരു കയ്യില്‍ വെട്ടം അടിച്ചു അലമാരയിൽ നിന്നും തുണികൾ വാരി ഇടുകയായിരുന്നു. പെട്ടെന്ന് തൻ്റെ തലയാണ കീഴിൽ ഉണ്ടായിരുന്ന മാല കയ്യിൽ എടുത്ത് പേടിച്ച് കണ്ണ് അടച്ച് കിടന്നു. പിന്നീട് താൻ നന്നായി മനപൂർവ്വം ചുമക്കുകയും ചെയ്തു.ഉണർന്നുവെന്ന് മനസിലായ മോഷ്ടാവ്
പോവുകയും ചെയ്തുവെന്നും തങ്കമണി പറഞ്ഞു .
സമീപത്തെ മുറിയിലെയും അലമാര തുറന്ന് സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. പിന്നീട് പോലീസിൽ അറിയിക്കുകയും ഉടന്‍ തന്നെ കോന്നി പോലിസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും ചെയ്തു. ഇവിടെ നിന്നും ഒരു സ്വർണ്ണ മോതിരവും, വെള്ളി മോതിരം നഷ്ട്ടപ്പെട്ടു.വീട്ടിലെ സിസിടിവി ദൃശ്യവും പുറത്ത് വന്നു. ഫിംഗർപ്രിൻ്റ് ഉദ്യോസ്ഥരും വീട്ടിൽ എത്തി പരിശോധന നടത്തി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്ന് കോന്നി എസ് ഐ എ ആറ് രവീന്ദ്രന് പറഞ്ഞു.
കഴിഞ്ഞിടെ കോന്നി വകയാര്‍ ഭാഗത്തും മോഷ്ടാക്കള്‍ ഇറങ്ങിയിരുന്നു .അന്നും സി സി ടി വി ദൃശ്യം ലഭിച്ചു എങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞില്ല .