Trending Now

മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 2023 മാർച്ച് 2ന്

Spread the love

 

konnivartha.com : മലയാലപ്പുഴ ദേവീക്ഷേത്ര പൊങ്കാല 2023 മാർച്ച് 2ന് കൂപ്പൺ വിതരണം സിനിമാതാരം ഇന്ദ്രൻസ് പൊതീപ്പാട് അശ്വതിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷനായി.

ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്‌ ഷീലാകുമാരി ചാങ്ങയിൽ, ആറൻമുള അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ കെ സൈനു രാജ്, മലയാലപ്പുഴ എ ഒ ജി ബിനു, ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് ജയകുമാർ, ഉപദേശക സമിതി അംഗങ്ങളായ ഓമനക്കുട്ടൻ മതിലടിയിൽ ,ഡി ശിവദാസ്, എൻ എസ് വിജയകുമാർ, പി പ്രവീൺ കുമാർ, ഗോപകുമാർ, ശരത്കൃഷ്ണൻ, ശരത്കൃഷ്ണൻ, നല്ലൂർ കര പ്രസിഡൻ്റ് പ്രസാദ്, ഇടനാട് കര പ്രസിഡൻ്റ് പ്രമോദ് താന്നിമൂട്ടിൽ, ഏറംകര പ്രസിഡൻ്റ് സിനി ലാൽ, താഴം കര പ്രസിഡൻ്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി മോഹനൻ നല്ലൂർ നന്ദിയും പറഞ്ഞു.

error: Content is protected !!