Trending Now

ആധാരമെഴുത്ത് ലൈസൻസിയുടെ ലൈസൻസ് സസ്‌പെന്റ്‌ ചെയ്തു

Spread the love

konnivartha.com : രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലതയുടെ ലൈസൻസ് റദ്ദാക്കി.

 

ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!