Trending Now

മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി

Spread the love

ചേര്‍ത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുന്‍സിപ്പാലിറ്റി കൃഷി ഭവനിലും കൃഷി മന്ത്രി പി. പ്രസാദിന്‍റെ  മിന്നല്‍ പരിശോധന. ഹാജര്‍ ബുക്കില്‍ ഒപ്പിട്ടുമുങ്ങിയ ജീവനക്കാരെ മന്ത്രി പിടികൂടി.

 

ചേര്‍ത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരിശോധനയുണ്ടായത്. 18 പേര്‍ വേണ്ടുന്ന ഈ ഓഫീസില്‍  മൂന്ന് പേര്‍ മാത്രമായിരുന്നു  ഹാജരുണ്ടായിരുന്നത്.

ഹാജര്‍ ബുക്കിലടക്കം ക്രമക്കേട് കണ്ടെത്തി. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ഓഫീസില്‍ കാണാതിരുന്ന അസിസ്റ്റന്റ് ജയന്‍ എസ്, വര്‍ക്ക് സൂപ്രണ്ട് ലേഖ എ, ക്ലര്‍ക്ക് ക്ലമെന്റ് എം.ജെ. എന്നിവര്‍ക്കെതിരെയാണ് മന്ത്രി നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

error: Content is protected !!