ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ഉത്തരവിറങ്ങി

Spread the love

 

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി.എരുമേലി സൗത്ത്, മണിമല എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ 307 ഏക്കര്‍ ഭൂമി കൂടി എസ്റ്റേറ്റിന് പുറത്തുനിന്ന് വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുക്കും. ആകെ ഏറ്റെടുക്കുക 2570 ഏക്കര്‍ ഭൂമിയാണ്.കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കേയാണ് ഭൂമി ഏറ്റെടുക്കുന്നത്.കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട മണിമലയിലെ ബ്ലോക്ക് നമ്പര്‍ 21, 19 എന്നിവയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ വരുന്ന ബ്ലോക്ക് നമ്പര്‍ 22, 23 എന്നിവയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു.