ക്രിസ്തുമസ് ദിനത്തിൽ സ്നേഹ സമ്മാനവുമായി യൂത്ത് കോൺഗ്രസ്

  konnivartha.com :ക്രിസ്തുമസ് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹ സമ്മാനമായി ക്രിസ്തുമസ് കേക്ക് നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ശബരിമലയിലേക്ക് പോകാനായി ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് ആരംഭിച്ച... Read more »

കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്

ക്വട്ടേഷന്‍ konnivartha.com : കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി)ന്റെ ഔദ്യോഗിക യാത്രകള്‍ക്കായി കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്.   താത്പര്യമുളള വാഹന ഉടമകള്‍ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. (മോഡല്‍... Read more »

തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

ജില്ലയില്‍ തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരികള്‍ക്കായി ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളും ഹെറിറ്റേജ് വില്ലേജും ഗവി... Read more »

ലഹരി വിരുദ്ധ സന്ദേശം നൽകി റാന്നി ബി ആർ സി യുടെ ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് സമാപിച്ചു

konnivartha.com :  സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടന്നുവന്ന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്... Read more »

ഉപഭോക്താവിന്റെ അവകാശവും കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഉപഭോക്താവിന്റെ അവകാശവും, കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉപഭോക്തൃ ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഉത്പാദകരും ഉപഭോക്താക്കളും ചേരുമ്പോഴാണ് ഒരു സാമ്പത്തിക സംവിധാനമൊരുങ്ങുന്നത്. ഉത്പാദകര്‍ എല്ലാവരും... Read more »

ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരം- മന്ത്രി വീണാ ജോര്‍ജ്

ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍   സ്മാരകത്തില്‍ നിന്നും ആരംഭിച്ച ഗുരുദേവ വിഗ്രഹ പ്രയാണവും പദയാത്രയും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഭദ്രദീപം തെളിച്ച് മന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു.... Read more »

‘കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’: പ്രധാനമന്ത്രി

  ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 2022ലെ അവസാന... Read more »

നാളെ  മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു( 26/12/2022)

  തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമർദ്ദം കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി തെക്കൻ... Read more »

എല്ലാ പ്രിയപ്പെട്ടവർക്കും ടീം  കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ  ക്രിസ്തുമസ് ആശംസകൾ

ലോകമെമ്പാടും തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ് . പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്തുമസ്സിനെ  വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ്  ക്രിസ്തുമസ് എല്ലാ പ്രിയപ്പെട്ടവർക്കും... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 24/12/2022)

മണ്ഡല പൂജക്കൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം *തങ്കയങ്കി ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം സന്നിധാനത്ത് *27ന് ഉച്ചയ്ക്ക് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാർത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബർ 26ന് വൈകുന്നേരം 5.30ന്... Read more »
error: Content is protected !!