Trending Now

കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ വരുന്നവര്‍  സൂക്ഷിക്കുക :പൈപ്പ് പൊട്ടിയ വെള്ളം “മോഷ്ടിക്കരുത് “

Spread the love

 

 

konnivartha.com : കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു . പൈപ്പ് പൊട്ടിയാല്‍ നന്നാക്കണം എന്നുള്ള സാമാന്യ മര്യാദ പോലും കോന്നിയിലെ വാട്ടര്‍ അതോറിറ്റി പാലിച്ചില്ല . പല സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്ളപ്പോള്‍ ആണ് കോന്നിയില്‍ കുടിവെള്ളം പാഴാക്കി വകുപ്പ് ജനത്തെ വഞ്ചിക്കുന്നത് . ഈ കുടിവെള്ളം പൈപ്പിലൂടെ ലഭിക്കാന്‍ ജനതയുടെ നികുതി പണം ആണ് ചിലവഴിക്കുന്നത് .ആ പണം ജലത്തിലൂടെ ഒലിച്ചു പോകുന്നത് നോക്കി നില്‍ക്കാന്‍ “കോന്നി വാര്‍ത്തയ്ക്ക് “കഴിയില്ല .അതിനാല്‍ വാര്‍ത്ത ചെയ്യുന്നു .

ഓഫീസില്‍ ഇരിക്കുന്ന മേലധികാരികള്‍ അറിയാന്‍ ആണ് വാര്‍ത്ത . ജനങ്ങളെ വഞ്ചിക്കുകയും പറ്റിക്കുകയും ചെയ്യരുത് .ഈ പൈപ്പ് പൊട്ടിയത് ആരും അറിഞ്ഞില്ലേ .അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കടന്നു പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ . ഒഴുകി പരന്ന വെള്ളത്തിന്‌ മുകളിലൂടെ ചാടി പോകുന്ന ജീവനക്കാര്‍ . വാഹനം കടന്നു പോകുമ്പോള്‍ വെള്ളം വസ്ത്രത്തില്‍ തെറിച്ചു വീണ ആളുകള്‍ മനസ്സില്‍ പറയുന്ന വാക്കുകള്‍ ഇവിടെ “കുറിയ്ക്കാന്‍ കഴിയില്ല . ദയവായി ഈ പൈപ്പ് നന്നാക്കുക .

ആയിരങ്ങള്‍ മാസം എണ്ണി വാങ്ങുന്ന ജീവനക്കാര്‍ ആ നന്ദി എങ്കിലും കാണിക്കുക . ഈ പൈപ്പ് നന്നാക്കി  ഇല്ലെങ്കില്‍ ഉടന്‍ കോന്നി ട്രാഫിജങ്ക്ഷന്‍  ഉപരോധിക്കാന്‍  കോന്നിയിലെ  ജനകീയ സമിതികള്‍ തീരുമാനിക്കുക

 

error: Content is protected !!