രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം: ഡോ. ടി എം തോമസ് ഐസക്

Spread the love

 

konnivartha.com :  രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം എന്ന് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലിയേറ്റീവ് ദിനാചരണവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ജനങ്ങൾ പാലിയേറ്റീവ് രംഗത്ത് നല്ല നിലയിൽ ഇടപെടുന്നു .ലോകത്തിലെ ഏറ്റവും നല്ല പാലിയേറ്റീവ് പ്രവർത്തനം ഉള്ളത് കേരളത്തിലാണ് ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിയേറ്റീവിനായി പ്രത്യേകം ഫണ്ട് വയ്ക്കാറുണ്ട് കൂടാതെ ഇ എം എസ് സൊസൈറ്റി പോലുള്ള സംഘടനകളുടെ ഇടപെടീലും ഉണ്ട്.

പാലിയേറ്റീ രoഗത്ത് കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി .പി ജെ അജയകുമാർ, റവ.ജസൺ, റവ.സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗം വർഗ്ഗീസ് ബേബി, ഭരണ സമിതി അംഗങ്ങളായ കേണൽ .ഇന്ദിരാദേവി, വി രംഗനാഥ്, സന്തോഷ് കുമാർ, സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സോമനാഥൻ എന്നിവർ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ നന്ദിയും

error: Content is protected !!