പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും നടത്തി

Spread the love


പ്രകൃതി കൃഷി ഭാവി തലമുറയ്ക്കായുള്ള കരുതല്‍: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ

പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ ഭാവി തലമുറയ്ക്കായുള്ള കരുതലാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രകൃതി കൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മാണ പരിശീലനവും വിപണനവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും സംഘടിപ്പിച്ചത്.  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷ വഹിച്ചു.

കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.  പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍  ജാന്‍സി കെ കോശി, കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!