നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വികസനം : ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വിധം ഉള്ള വികസനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബീന ബാബു, റോണി പാണംതുണ്ടില്‍, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദിന്‍ എന്നിവരും കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്സര സനല്‍, രജനി രമേശ്, ശശികുമാര്‍, രാജി ചെറിയാന്‍, ശ്രീജ ആര്‍ നായര്‍, വരിക്കോലില്‍ രമേശ്, ജി. ബിന്ദു കുമാരി, ഡി. ശശി കുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധ പത്മകുമാര്‍, ലാലി സജി, എസ്. ഷാജഹാന്‍, ശ്രീലക്ഷ്മി ബിനു, എം. അനിതാദേവി, ശോഭ തോമസ്, കെ. മഹേഷ് കുമാര്‍, ഗോപു കരുവാറ്റ, ബി. വേണു കുമാര്‍, അജി പി വര്‍ഗീസ്, രാഗി മോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

പതിനാലാം നഗരസഭ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വേറിട്ടതും നൂതനവുമായ പദ്ധതികള്‍ക്ക് ദിശാബോധം പകരുന്നതിനാണ്  നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സ്യഷ്ടിക്കുന്നതിനായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് സെമിനാറില്‍ നിര്‍ദേശമുണ്ടായി.