കോന്നി മേഖലയില്‍ കടുത്ത വരള്‍ച്ച സൂചിപ്പിച്ചു കൊണ്ട് രാത്രിയില്‍ ശീത കാറ്റ് വീശുന്നു

Spread the love

കോന്നിയില്‍ “ശീതകാറ്റ് ” :കഠിനമായ വരള്‍ച്ച ഉണ്ടാകും:ഓലികള്‍ വറ്റിത്തുടങ്ങി

 

konnivartha.com : കോന്നി മേഖലയില്‍ കടുത്ത വരള്‍ച്ച സൂചിപ്പിച്ചു കൊണ്ട് രാത്രിയില്‍ ശീത കാറ്റ് വീശുന്നു . കടുത്ത വേനല്‍ ആണ് മുന്നറിയിപ്പ് . സമീപ സ്ഥലങ്ങളിലെ വ്യാപകമായ പാറ ഘനനം നാട്ടില്‍ വളരെ കടുത്ത ജല ക്ഷാമം വരുത്തും . കഴിഞ്ഞ മഴക്കാലത്ത് ലഭിച്ച മഴ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നു ഇറങ്ങുവാന്‍ ഉള്ള സാഹചര്യം ഇല്ല . വീടുകളില്‍ മുന്നില്‍ ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങി ഇല്ല .മുറ്റം മുഴുവനും ടൈല്‍ പാകി .ഓടകള്‍ ഇല്ല . വസ്തുവില്‍ കിള ഇല്ല . ഭൂമി ഊഷര ഭൂമിയായി . വിത്തും വിളയും വയലില്‍ ഇല്ല . വെള്ളം നില്‍ക്കുവാന്‍ ഉള്ള ഒരു പദ്ധതിയും ഇല്ല .

രാത്രിയില്‍ ഉശിരന്‍ ശീത കാറ്റ് വീശിത്തുടങ്ങി . ഈ രീതിയില്‍ ഉള്ള കാറ്റ് കോന്നിയില്‍ മുന്‍പ് ഇല്ലായിരുന്നു . മലകള്‍ തച്ചു തകര്‍ത്തതോടെ കാറ്റ് തടഞ്ഞു നിര്‍ത്താന്‍ മാര്‍ഗം ഇല്ലാതെയായി .വരും വര്‍ഷം കടുത്ത വേനല്‍ ഉണ്ടാകും

error: Content is protected !!