ഡോ എം എസ് .സുനിലിന്റെ 269 ആമത് സ്നേഹഭവനം ജിസ്മരിയയുടെ ആറംഗ കുടുംബത്തിന്

Spread the love

.
konnivartha.com : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269 ആമത് സ്നേഹഭവനം തൃശ്ശൂർ മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ് മറിയയ്ക്കും കുടുംബത്തിനും ആയി വിസ്കോൺസിൻ സെൻറ് ആൻറണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമ്മിച്ചു നൽകി.

 

വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. നവീൻ മാത്യുവും മിഷൻ ചെയർമാൻ തോമസ് ഡിക്രൂസും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ രോഗബാധിതയായ ജിസ്മരിയ ഭർത്താവ് ജോസഫും രോഗബാധിതനായ സഹോദരനും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മകളും മകളുടെ മൂന്ന് കുട്ടികളും ആയി പോകുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസരത്തിൽ ദാനമായി ലഭിച്ച 5 സെൻറ് സ്ഥലത്ത് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും അടങ്ങിയ വീട് നിർമ്മിച്ചു കൊടുക്കുകയായിരുന്നു . ചടങ്ങിൽ ബ്ലോക്ക് മെമ്പർ ലിനീ ഷാജി., വാർഡ് മെമ്പർ മണികണ്ഠൻ ഐ. ആർ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., എന്നിവർ പ്രസംഗിച്ചു.

error: Content is protected !!