Trending Now

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾ പിൻവലിക്കണം : ബി.എം എസ്

Spread the love

 

konnivartha.com/ കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റിലൂടെ തൊഴിൽ മേഖലയോടും തൊഴിലാളികളോടും കാണിച്ചത് കൊടിയ വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ . കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവിന് കാരണമാകുന്ന രീതിയിൽ ഇന്ധന നികുതിയും . ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്ന തരത്തിൽ വെള്ളക്കരവും, വൈദ്യുതി നിരക്കുമെല്ലാം വർദ്ധിപ്പിച്ചു കൊണ്ട്, ജനദ്രോഹപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുന്നതിനോ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാതെ ജനദ്രോഹ ബഡ്ജറ്റാണ് ഇടതു സർക്കാർ അവതരിപ്പിച്ചത്. കോന്നി മേഖലയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖല പ്രസിഡന്റ് രഞ്ജു , മേഖല സെക്രട്ടറി :K N സതീഷ് കുമാർ , BMS ജില്ലാ ജോ : സെക്രട്ടറി CS .ശ്രീകുമാർ . NGO സംഘ് ജില്ലാ പ്രസിഡന്റ് S ഗിരീഷ് മേഖല ജോ : സെക്രട്ടറി .പി.ബിനീഷ്, ട്രാൻസ്പോർട്ട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് CA ഗോപാലകൃഷണൻ നായർ എന്നിവർ സംസാരിച്ചു.

error: Content is protected !!