കോന്നി താലൂക്ക്  ആശുപത്രിയില്‍ വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും

Spread the love

ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും

konnivartha.com : വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്തില്‍പെട്ട ഏഴു പഞ്ചായത്തുകളിലും വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും നടത്തും.

 

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  കോന്നി താലൂക്ക് ആശുപത്രിയുടെയും  സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ഫെബ്രുവരി 15 ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോന്നി താലൂക്ക്  ആശുപത്രിയിലാണ് ക്യാമ്പ്. വിവിധ തരം ക്യാന്‍സറുകള്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാവുന്നതും ഉടന്‍ ചികിത്സിച്ചാല്‍ ഭേദമാകുന്നതുമാണ്.