Trending Now

ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനില്‍ 1,000 തവണ ഇംപോസിഷന്‍: പോലീസിന് ഇങ്ങനെ ചെയ്യിക്കാന്‍ അനുമതി ഇല്ല :മനുഷ്യാവകാശ ലംഘനം

Spread the love

 

konnivartha.com : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്‍റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.

 

പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്.എന്നാല്‍ ഇങ്ങനെ ചെയ്യിക്കാന്‍ പോലീസിനു നിയമപരമായി അധികാരം ഇല്ല . ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണെന്ന് ഈ മേഖലയില്‍ ഉള്ളവര്‍ പറഞ്ഞു . പോലീസിനു അധികാരം ക്രമസമാധാന പാലനം ആണ് . ആ കാര്യം മാത്രം ആണ് പോലീസ് ചെയ്യേണ്ടത് . ഡ്രൈവര്‍മാര്‍ ലഹരിയില്‍ ആയിരുന്നു എങ്കില്‍ ആ വകുപ്പ് ഇട്ടു കേസ് ചാര്‍ജ് ചെയ്തു കോടതിയ്ക്ക് കൈമാറണം .കോടതിയാണ് ഇവര്‍ കുറ്റം ചെയ്തോ എന്ന് വിലയിരുത്തി ശിക്ഷണ നടപടി സ്വീകരിക്കേണ്ടത് .പോലീസ് തന്നെ കോടതിയായാല്‍ നിയമത്തിനു എന്ത് വിലയെന്ന് ചോദ്യം ഉയര്‍ന്നു .  പോലീസിന് പറഞ്ഞ പണി നോക്കിയാല്‍ മതി എന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു .

കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി.പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാർ പിന്നീട് അറിയിച്ചു.എന്നാല്‍ 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച നടപടി ആണ് മനുഷ്യാവകാശ ലംഘനം. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മ=മേധാവി തന്നെ മറുപടി പറയേണ്ടി വരും . അടുത്ത ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുവാന്‍ ആണ് ചിലരുടെ തീരുമാനം .

error: Content is protected !!