Trending Now

മനോനില തെറ്റി അലഞ്ഞുനടന്ന ആളെ സുരക്ഷിതയിടത്തിൽ എത്തിച്ച് മലയാലപ്പുഴ പോലീസ്

Spread the love

 

konnivartha.com/പത്തനംതിട്ട : മലയാലപ്പുഴ വെട്ടൂരിൽ കഴിഞ്ഞദിവസം രാത്രി അലഞ്ഞുതിരിഞ്ഞു നടന്ന മനോനില തെറ്റിയയാളെ മലയാലപ്പുഴ പോലീസ് സുരക്ഷിതയിടത്തിലെത്തിച്ചു.

കൊല്ലം പത്തനാപുരം മാങ്കോട് വാഴപ്പാറ സ്വദേശി ഹാറൂണി(50)നെയാണ് മലയാലപ്പുഴ പോലീസ് പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്. രാത്രികാല പട്രോളിംഗ് സമയത്താണ് ഇയാളെ പോലീസ് കണ്ടെത്തിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാളെ
സ്റ്റേഷനിൽ എത്തിച്ചശേഷം, ട്രസ്റ്റിന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് അവിടെ ഏൽപ്പിക്കുകയായിരുന്നു.

മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയന്റെ നിർദേശനുസരണം എസ് ഐ അനീഷ്, എ എസ് ഐ മനോജ്‌, സി പി ഓമാരായ ഉമേഷ്‌,അഖിൽ, ജനമൈത്രി ബീറ്റ് ഓഫീസിർ അരുൺ രാജ്, സുബീക് റഹിം എന്നിവർ ചേർന്നാണ് സ്ഥാപനത്തിലെത്തിച്ചത്.

error: Content is protected !!