Trending Now

സംസ്ഥാനത്ത് ഫെബ്രുവരി 25 മുതൽ മൂന്നുദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Spread the love

 

പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ദക്ഷിണ റെയിൽവേ അറിയിച്ചതാണ് ഇക്കാര്യം.

ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം- ഗുരുവായൂര്‍ (06448), 27 ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.

ഫെബ്രുവരി 25ലെ തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍- എറണാകുളം (16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ (12624) 26ന് തൃശൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. കന്യാകുമാരി- ബാംഗളൂര്‍ (16525) 26ന് രണ്ടു മണിക്കൂര്‍ വൈകി ഉച്ചക്ക് 12.10 നു മാത്രമേ സര്‍വീസ് പുറപ്പെടുകയുള്ളൂ.

രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി-ചണ്ഡിഗഢ് സമ്പർക്കക്രാന്തി ഉൾപ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

error: Content is protected !!