Trending Now

പരുമലയില്‍ കരിമ്പു കൃഷി ആരംഭിച്ചു

Spread the love

കടപ്ര പഞ്ചായത്തിലെ പരുമലയില്‍ പമ്പ കരിമ്പ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ 10 ഏക്കര്‍ സ്ഥലത്ത് കരിമ്പ് കൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കൃഷി ഉദ്ഘാടനം ചെയ്തു.

 

മൂന്നു പതിറ്റാണ്ട് മുമ്പ് പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറിയില്‍ പഞ്ചസാര ഉത്പാദനം നിര്‍ത്തിയതിനെ  തുടര്‍ന്ന് മുടങ്ങിപ്പോയ കരിമ്പ് കൃഷി പുനരാരംഭിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം പദ്ധതി തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരുമലയില്‍ കര്‍ഷകസമിതി രൂപീകരിച്ച് കരിമ്പ് കൃഷി തുടങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. തിരുവല്ലാ താലൂക്കില്‍ കരിമ്പുകൃഷി വ്യാപകമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

പരുമല ഏഴാം വാര്‍ഡില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കര്‍ഷകസമിതി പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, ജില്ലാ പഞ്ചായത്ത് അംഗം മായാ അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി പണിക്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജിത്, വിമല ബെന്നി, കര്‍ഷകസമിതി നേതാക്കളായ സജി അലക്‌സ്, ശ്രീരേഖാ ആര്‍ നായര്‍, ഷിബു വര്‍ഗീസ്, രഘുനാഥന്‍ നായര്‍, സോമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!