അടൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

Spread the love

 

അടൂര്‍ ചാങ്കൂരിരിലെ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുജാതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാദിമംഗലം സ്വദേശി അനീഷാണ് പോലീസ് പിടിയിലായത്. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശിയാണ് അനീഷ് (32)വീട് കയറി ആക്രമിച്ച സംഭവത്തില്‍ അനീഷടക്കം 12 പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തില്‍ ചാങ്കൂര്‍ ഒഴുകുപാറ വടക്കേച്ചരുവില്‍ സുജാതയെ(64) ആണ് ഞായറാഴ്ച രാത്രി 10.30-ന് കൊലപ്പെടുത്തിയത്.സുജാതയുടെ രണ്ടുമക്കളും പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ അടിച്ചുകൊന്നത്. അക്രമികള്‍ വന്നപ്പോള്‍ രണ്ടുമക്കളും വീട്ടില്‍ ഇല്ലായിരുന്നു.