Trending Now

പോലീസുകാര്‍ വനത്തില്‍ കുടുങ്ങി

Spread the love

 

പത്തനംതിട്ട:പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച്‌ പോയ പോലീസ് സംഘം വണ്ടിപ്പെരിയാര്‍ വനത്തില്‍ കുടുങ്ങി.

റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടക്കം ആറു പേരാണ് ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എട്ടംഗ പോലീസ് സംഘമാണ് വനം അരിച്ചു പെറുക്കാനായി പോയത്. വനത്തിന്‍റെ തുടക്കത്തില്‍ വച്ച്‌ ഒരു പോലീസുകാരന്‍ പേശി വലിവ് അനുഭവപ്പെട്ടതിനാല്‍ മറ്റൊരാളെ കൂടി കാവല്‍ നിര്‍ത്തിയാണ് സംഘം വനത്തിലേക്ക് കയറുന്നത്.

സാധാരണ ഇത്തരം അന്വേഷണങ്ങള്‍ക്ക് ഡിവൈ.എസ്.പി പോകുന്ന പതിവില്ല. അത്രത്തോളം പ്രാധാന്യമേറിയ കേസ് ആയതിനാലാണ് അദ്ദേഹവും പുറപ്പെട്ടത്. ഉള്‍വനത്തിലെത്തിയ സംഘം തിരികെ കടക്കാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. സംഘത്തിലുള്ളവര്‍ മൊബൈല്‍ ഫോണ്‍ മുഖേനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വണ്ടിപ്പെരിയാര്‍, കുമളി പോലീസും വനപാലകരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ എവിടെയാണ് ഉള്ളതെന്ന് മനസിലാക്കിയിട്ടുണ്ടെന്നും ഒരു മണിക്കൂറിനകം പുറത്തെത്തിക്കാന്‍ കഴിയുമെന്നുമാണ് ഒടുവില്‍ കിട്ടുന്ന വിവരം.

error: Content is protected !!