Trending Now

റേഷൻകടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: മന്ത്രി ജി.ആർ.അനിൽ

Spread the love

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് മുതൽ വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതുംനിലവിൽ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുൻവർഷങ്ങളിലെപോലെ റേഷൻ കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് യഥാസമയം കൈപ്പറ്റാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

error: Content is protected !!