Trending Now

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ പിടിയിൽ

Spread the love

 

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്.

ഡോക്ടർമാർ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീട്ടിൽ വച്ചാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. പൂവത്തൂർ സ്വദേശിയായ ആഷിക് തന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. അങ്ങനെയാണ് ഈ ഡോക്ടർമാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും. ഇവർ ആഷിക്കിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പ്രദീപ് കോശി 3000 രൂപയും വീണ വർഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്.

error: Content is protected !!