
Konnivartha. Com :കുവൈറ്റിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി . കോന്നി കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ) ദിലീപിൻ്റെ ഭാര്യ അശ്വതിദിലീപ് (41)ആണ് നിര്യാതയായത്.സംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.
അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ എൻബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അസുഖം ബാധിച്ചതോടെയാണ് നാട്ടിലേക്ക് വന്നത്.കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ ജീവനക്കാരനാണ് ദിലീപ്.മക്കൾ: അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.