Trending Now

കാര്‍ഷിക മേഖലയെ സമ്പന്നമാക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണം: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love



കാര്‍ഷിക മേഖലയെ സമ്പുഷ്ടപ്പെടുത്താനും കാര്‍ഷിക രംഗത്ത് നവീനമായ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയുന്ന തരത്തിലേക്ക് കാര്‍ഷിക മേഖലയെ മാറ്റിയെടുക്കുന്നതിനും ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

 

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന യുവകര്‍ഷക സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നമ്മുടെ നാടിന്റെ  പുരോഗതിക്ക് വേണ്ടി യുവജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രശസ്ത ചലച്ചിത്രനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല മുഖ്യാതിഥിയായിരുന്നു. യുവജന കമ്മീഷന്‍ അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ എജ്യുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലാവുദ്ദീന്‍ പറക്കോട്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!