Trending Now

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം 3 പേര്‍ പിടിയില്‍

Spread the love

 

konnivartha.com : കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയില്‍. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കൊട്ടാരക്കര റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്ന് അഞ്ചൽ മത്തായി പുരം ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.ആറുമാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.അറസ്റ്റിലായ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേർന്നത്.ഇവരെ കൂടുതൽ‌ ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ സംഘത്തിലുള്ള ആളുകളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നത്.

error: Content is protected !!