Trending Now

ജില്ലാതല ജെന്‍ഡര്‍ റിസോഴ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

Spread the love

ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് മെമ്പറും ജെന്‍ഡര്‍ റിസോഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സാറാതോമസ് അധ്യക്ഷത വഹിച്ചു.

 

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ റിസോഴ് സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്ര സംവിധാനമാണ് ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ജെന്‍ഡര്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദഗ്ധ്യം, പിന്തുണ, ഏകോപനം എന്നിവ ഉറപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലിംഗ നീതിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുക.

 

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുക. ലിംഗ നീതിയുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുക. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ, പരിശീലനം, നൂതന ആശയങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ജില്ലാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ചുമതലകള്‍.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, വനിതാസംരക്ഷണ ഓഫീസര്‍ എ. നിസ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.ആര്‍. ഉത്തമന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അജിതകുമാരി, ഹെഡ്മിസ്ട്രസ് ഡോ. ബി. സിന്ധു, വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ബാരി, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ രമ്യ കെ തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!