Trending Now

കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ സ്‌കൂള്‍ വാര്‍ഷികവും പഠനോത്സവവും

Spread the love

 

കൈപ്പട്ടൂര്‍ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ തൊണ്ണൂറ്റി മൂന്നാമത് വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി എന്‍ഡോവ്മെന്റ് വിതരണം നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. സുഭാഷ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ആക്കകുഴിയില്‍ ബാബു മുഖ്യ അതിഥിയായി.ഗ്രാമ പഞ്ചായത്ത് അംഗം ആതിര മഹേഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എസ്. സന്ധ്യ, ഹെഡ്മിസ്ട്രസ് എസ്. ജയന്തി, എസ്എംസി ചെയര്‍മാന്‍ സനല്‍ വി ഗോപാല്‍, അധ്യാപകരായ കെ. ഗംഗാ ഭായി, രശ്മി, രജിത, സന്ധ്യ, മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ ഡി. സത്യവാന്‍, മുരളീധരന്‍, എ.ജെ. രാധാമണി, വിജയമോഹനന്‍ ആചാരി, എന്‍. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂളിന്റെ സമഗ്ര വികസനത്തിനായുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട ആദ്യ തുക അക്കക്കുഴിയില്‍ ബാബു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, പത്തനംതിട്ട പൊലിയുടെ നാടന്‍ പാട്ട് എന്നിവയും ഉണ്ടായിരുന്നു

error: Content is protected !!