Trending Now

തെള്ളിയൂര്‍ ചിറ നവീകരിച്ചു 

Spread the love

 


എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോക ജലദിനത്തോട് അനുബന്ധിച്ച് അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച തെള്ളിയൂര്‍ ചിറയുടെ ഉദ്ഘാടനം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം നിര്‍വഹിച്ചു.
എഴുമറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ടി.എസ്. നിസാം പദ്ധതി വിശദീകരണം നടത്തി.
കോയിപ്രം ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ടീച്ചര്‍, ഡിവിഷണല്‍ മെമ്പര്‍ ലാലു തോമസ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍  സാജന്‍ സാബു,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ സാബു, വാര്‍ഡ്  അംഗങ്ങളായ അനില്‍ കുമാര്‍, ശ്രീജ റ്റി നായര്‍, ജനപ്രതിനിധികളായ സുഗതകുമാരി, ജോബി പറങ്കാമൂട്ടില്‍, ബ്ലോക്ക് എന്‍ആര്‍ഇജിഎസ് എഇ  അജീഷ് ജീ സുരേഷ്, പഞ്ചായത്ത് എം എന്‍ ആര്‍ ഇ ജി എസ് ഓവര്‍സിയര്‍ സൗമ്യ, അക്കൗണ്ടന്റ് ജിഷ, റഷീദ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി പിള്ള, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയര്‍  പങ്കെടുത്തു
error: Content is protected !!