Trending Now

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ യുവതിയുടെ വീഡിയോ: അറസ്റ്റിനൊടുവിൽ ജാമ്യം

Spread the love

 

തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയ്ക്ക് എതിരെ കേസ് എടുത്തു എക്‌സൈസ് അറസ്റ്റ് ചെയ്തു .

യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

അഞ്ജന എന്ന് പേരുള്ള യുവതിയാണ് അറസ്റ്റിലായത്. കൂട്ടുകാരുമായി ഷാപ്പില്‍ എത്തി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് കേസെന്ന് എക്‌സൈസ് വ്യക്തമാക്കി.

error: Content is protected !!