
konnivartha.com : കോന്നിനിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവർത്തികൾക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
അതിൽ ചിറ്റാർ- പുലയൻ പാറ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതിയും മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിയിലുൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 5.60 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ചിറ്റാർ പുലയൻപാറ റോഡിനു 4.8 കിലോമീറ്റർ ദൂരത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓടയും ഐറിഷ് ഓടയും റോഡ് സുരക്ഷ പ്രവർത്തികളും ഒരുക്കും.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്നും എംഎൽഎ അറിയിച്ചു.
അറ്റകുറ്റപണികൾക്ക് തുക അനുവദിച്ച റോഡുകൾ.(konnivartha.com)
1,പ്രമാടം – വലംചുഴി റോഡ്
2,കുമ്പഴ – മല്ലശ്ശേരി റോഡ് പ്രമാടം-കോന്നി-വഴി-ളാക്കൂർ റോഡ്
3,അതുമ്പുംകുളം – തണ്ണിത്തോട് റോഡ് (II റീച്ച്)
4,കോന്നി-കല്ലേലി റോഡ്
5,ആനചാരിക്കൽ-മീൻമുട്ടിക്കൽ റോഡ്
6,തലച്ചിറ –
പൊതിപ്പാട് സ്കൂൾ റോഡ്
7വി-കോട്ടയം – മല്ലശ്ശേരി റോഡ്
8,വകയാർ – വള്ളിക്കോട് റോഡ്
9,തൃപ്പാറ – ചന്ദനപ്പള്ളി റോഡ്
10,കുരിശിൻമൂട്- വികോട്ടയം റോഡ്
11,പാടം -വെള്ളംതെറ്റി റോഡ്
12,പാടം -SNDP റോഡ്
13,ഏനാദിമംഗലം -പുത്തൻചന്ത -തേപ്പുപാറ റോഡ്
14,കാഞ്ഞിക്കൽ- കുളവയിൽ റോഡ്
15,പടയണിപ്പാറ-കൊടുമുടി-ചിറ്റാർ റോഡ്
16,പ്ലാപ്പള്ളി-കക്കി-വണ്ടിപ്പെരിയാർ റോഡ്