
konnivartha.com : കോന്നി വെട്ടൂരിൽ 2 വീടുകളിൽ മോഷണം.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.ജനാല വഴി കൈ തോട്ടി ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം.
ഇരു വീട്ടിലെയും ജനാല തുറന്ന നിലയിലാണ്. മറ്റു വാതിലുകൾ ഒന്നും തുറന്നിട്ടില്ല. വെട്ടൂർ ശാസ്താ തുണ്ടിൽ അനീഷ് കുമാറിന്‍റെ വീട്ടിൽ നിന്നും രണ്ടര പവൻ സ്വർണ്ണം,രണ്ടര ലക്ഷം രൂപയും ബാഗ് ഉൾപെടെ എടുക്കുകയായിരുന്നു. ബാഗിൽ ഉണ്ടായിരുന്ന സാധനങ്ങൾ ജനലിന് വെളിയിൽ വലിച്ചിട്ട് നിലയിലാണ്.
ഇതിന് സമീപത്ത് നാല് വീടുകൾക്ക് അപ്പുറത്തുള്ള ആശാരി പറമ്പിൽ അരുൺ പ്രതാപിന്‍റെ വീടിന്‍റെ ജനാല വഴി മോഷണം നടത്തിയത്. 3പവന്‍റെ താലി മാല , 2പവന്‍റെ ഒരു മാല, ഏഴ് ഗ്രാമിന്‍റെ കമ്മൽ എന്നിവ ടേബിളിൽ ഊരി വച്ചിരുന്നു. ഇതും ഇവിടെ നിന്ന് നഷ്ട്ടപ്പെട്ടു.മലയാലപ്പുഴ പൊലീസ് സ്ഥത്ത് എത്തി അന്വേഷണം ആരംഭിച്ചു.ഡോഗ് സ്ക്വാഡ് , വിരൾ അടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവെടുത്തു