Trending Now

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി

Spread the love

 

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. 2023 ഏപ്രിൽ 1 ആയിരുന്ന തിയതിയാണ് മാർച്ച് 31, 2024 ലേക്ക് നീട്ടിയത്.ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

 

നിലവിൽ 54.32 കോടി ആധാർ നമ്പറുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ ഇവ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടില്ലെന്നുമാണ് വിവരം.

ആധാറും വോട്ടർ ഐഡിയും എങ്ങനെ ലിങ്ക് ചെയ്യാം ?

അധാർ കാർഡും വോട്ടർ ഐഡിയും ലിങ്ക് ചെയ്യാൻ https://www.nvsp.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാൽ ഇവ ലിങ്ക് ചെയ്യാം.

error: Content is protected !!