Trending Now

സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നിര്‍മാണ ഉദ്ഘാടനം


സാധാരണക്കാരായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍  സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം പന്തളം മുന്‍സിപ്പാലിറ്റിയിലെ വല്യയ്യത്ത് കോളനിയിലെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങള്‍ക്ക് നീതി പുലരണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ഒരു കോടി രൂപ ഉപയോഗിച്ച് ആണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അധ്യക്ഷയായിരുന്നു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എസ്. ഷീജ പദ്ധതി വിശദീകരണം നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, കൗണ്‍സിലര്‍ വി ശോഭനകുമാരി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. ദിലീപ്, സിപിഐ മണ്ഡലം സെക്രട്ടറി ജി. ബൈജു, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. അജയകുമാര്‍, കോളനി വികസന കമ്മിറ്റിയംഗങ്ങളായ കെ. സന്തോഷ്, അനു ബാലകൃഷ്ണന്‍, സിഡിഎസ് മെമ്പര്‍ രത്നമ്മ ദിവാകരന്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ്.പി. ബിനു, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, വി.എം. മധു തുടങ്ങിയവര്‍ സംസാരിച്ചു.
error: Content is protected !!