Trending Now

പിണറായി ഇനി “അര” മുഖ്യമന്ത്രി : കേരള ഡമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു

Spread the love

 

 

പത്തനംതിട്ട : ലോകായുക്ത ജഡ്ജിമാർ ഉന്നയിച്ച സാങ്കേതിക സംശയത്തിന്‍റെ പേരിൽ തത്ക്കാലം രക്ഷപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇതോടെ അര മുഖ്യമന്ത്രിയായി മാറിയെന്ന് കേരള ഡമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ നടത്തിയ നിയമവിരുദ്ധ നടപടികളിൽ നിന്നു തടിയൂരാൻ മുൻകാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു രക്ഷപെടാനുള്ള നീക്കവും പാളിയിരിക്കുന്നു. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്‍റെയും , പാർട്ടിയിലെ അപ്രമാദിത്യത്തിന്‍റെയും പിൻ ബലത്തിൽ അധികാരത്തിൽ തുടരാനുള്ള തീരുമാനത്തിന്‍റെ ശരി തെറ്റുകൾവിലയിരുത്താനുള്ള ആർജ്ജവം സി പി എം നേതൃത്വം പ്രകടിപ്പിക്കണം എന്നും സലിം പി മാത്യു പറഞ്ഞു

error: Content is protected !!