Trending Now

ഗിരീഷ് കർണാട് തിയേറ്റർ- സ്മാരകവേദി: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Spread the love

konnivartha.com : ഇന്ത്യൻ തിയേറ്റർ രംഗത്തെ വിശ്വ നാടക -ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്‍റെ നാമധേയത്തിൽ 2021 മുതൽ പ്രവർത്തനം ആരംഭിച്ച തിയേറ്റർ&സ്മാരക വേദിയുടെ മൂന്നാമത് ഗിരീഷ് കർണാട് അവാർഡ് സമർപ്പണം ഏപ്രിൽ അവസാനവാരം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ അവാർഡ് വിതരണം ചെയ്യും. ജൂറി അംഗങ്ങളായ ഗിരീഷ് സോപാനം, കെ കലാധരൻ പി എന്‍ സുരേഷ് ബാബു,സുഷമ മോഹൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്,

രാജേന്ദ്രൻ തായാട്ട് ( തീയേറ്റർ, പ്രഫഷണൽ നാടകരംഗം ) ബാബുരാജ് അറക്കിലാട്( അഭിനേതാവ് ) സന്ധ്യ മുരുകേശ്( അഭിനയത്രി) സാമുവൽ എബ്രഹാം ( വിദ്യാഭ്യാസo,ആതുര സേവനം) സൂരജ് സത്യൻ ( കഥാപ്രസംഗം ) മീരാകൃഷ്ണ ( സാഹിത്യം ) പി ആര്‍ പ്രസാദ് ( രാഷ്ട്രീയo, സാമൂഹികം) പ്രകാശ് വള്ളംകുളം ( ഫോക് ലോർ ) അഡ്വ:സുധീഷ് വെൺപാല ( സാംസ്കാരികം ) എന്നിവർക്ക് 10000 രൂപയും ഫലകവും പ്രശംസാപത്രവുo നൽകി ആദരിക്കുന്നു.
അവാർഡ് പ്രഖ്യാപനത്തിനായി പങ്കെടുത്തവർ
പ്രസിഡന്റ്
ഡോ:രാജാ വാര്യർ
ജനറൽ സെക്രട്ടറി
കൊടുമൺ ഗോപാലകൃഷ്ണൻ
വൈസ് പ്രസിഡന്റ് എബ്രഹാം കെ എം

error: Content is protected !!