Trending Now

കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായി

Spread the love
 konnivartha.com : സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ  ഭാഗമായി അർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ കുറ്റൂർ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ  കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി  വീണാ ജോർജ് യോഗത്തിൽ അധ്യക്ഷയായി. കുറ്റൂർ  കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രാദേശിക ചടങ്ങിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ ശിലാഫലകം  അനാച്ഛാദനം  ചെയ്തു.
ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കൻഡറി വെയിറ്റിംഗ് ഏരിയകൾ, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള  പരിശോധനാ മുറികൾ, നവീകരിച്ച ഫാർമസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷൻ റൂം,ഇമ്മ്യൂണൈസേഷൻ റൂം, പാലിയേറ്റീവ് കെയർ,  ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി നൽകിയ 3.93 ലക്ഷം രൂപയും ചിലവഴിച്ച് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി.
error: Content is protected !!