Trending Now

പ്രമുഖ ഹിന്ദുമത പ്രഭാഷകന്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ (68)അന്തരിച്ചു

Spread the love

 

konnivartha.com : പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശാസ്ത്രത്തെയും ആദ്ധ്യാത്മികതേയും കോര്‍ത്തിണക്കി അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍, ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍ എല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഭാരതീയ ദര്‍ശനങ്ങളെയും ആദ്ധ്യാത്മികതയെയും അധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.

 

25 വർഷത്തോളം സിഎസ്ഐആറിൽ സയന്‍റിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജ് സ്ഥാപകൻ കൂടിയാണ്. കാനഡയിലെ ആൽബർട്ട് സർവകലാശാലയിലെ വിസിറ്റിംഗ് സയന്‍റിസ്റ്റായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സർവകലാശാലകളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

error: Content is protected !!