Trending Now

എന്റെ കേരളം പ്രദര്‍ശന മേള: പ്രചാരണ കലാജാഥ സമാപിച്ചു

Spread the love

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തിവന്ന കലാജാഥ വൈവിധ്യങ്ങളായ പരിപാടികളോടെ പത്തനംതിട്ടയില്‍ സമാപിച്ചു.

പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാതല സംഘാടക സമിതി അംഗം കെ. ധനേഷ് അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് ആശംസ അര്‍പ്പിച്ചു. പ്രചാരണ സംഘാടക സമിതി അംഗങ്ങളായ സുമേഷ് ഐശ്വര്യ, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാടന്‍പാട്ട് കലാകാരന്‍മാരും തിരുവനന്തപുരം ഷാഡോ ഡാന്‍സ് സംഘത്തിന്റെ പ്രത്യേക ഡാന്‍സും സമാപന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള തനിമ വിളിച്ചോതുന്ന ഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ സിനിമാ ഗാനങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ പരിപാടി ആകര്‍ഷകമായി.

error: Content is protected !!