Trending Now

സുഭിക്ഷകേരളം പദ്ധതി കാര്‍ഷിക രംഗത്ത് കരുത്ത് പകര്‍ന്നു: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

മത്സ്യകൃഷി വിളവെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

സുഭിക്ഷകേരളം പദ്ധതി കാര്‍ഷിക രംഗത്ത് കരുത്ത് പകര്‍ന്നുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ ഗുണഭോക്താവായ പി.ശിവന്‍കുട്ടി ശ്രീവത്സം എന്ന കര്‍ഷകന്റെ മത്സ്യകൃഷി വിളവെടുപ്പ് വിപണനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഭക്ഷ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ഈ കര്‍മപദ്ധതി ലക്ഷ്യം വെയ്ക്കുന്നത് .

ഭക്ഷ്യസുരക്ഷയോടൊപ്പം മാതൃകാ വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പദ്ധതി സഹായകമായി എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സുഭിക്ഷകേരളം.
ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, വൈസ് പ്രസിഡന്റ് എം. മനു, , സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സിന്ധു ജയിംസ്, കെ.ജി ജഗദീശന്‍, വാര്‍ഡ് അംഗം ശ്രീജ, എം.മധു, സി.ആര്‍ ദിന്‍രാജ്, ബിനു വെള്ളച്ചിറ, ആര്‍.സുരേഷ് കുമാര്‍, ജിഷ, എം.ബിന്ദു, പി.ശിവന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മത്സ്യഭവന്‍ ഓഫീസര്‍ പി.കെ രഞ്ജിനി പദ്ധതി വിശദീകരണം നടത്തി.

error: Content is protected !!