Trending Now

എഫ്.ഒ.സി.എം.എ സെക്രട്ടറിയായി ശ്രീലക്ഷ്മി സുധീഷ് കുമാര്‍ ചുമതയേറ്റു

Spread the love

 

konnivartha.com /ഒട്ടാവ: ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്റെ (FOCMA) സെക്രട്ടറിയായി ശ്രീലക്ഷ്മി സുധീഷ്‌കുമാര്‍ ചുമതല ഏറ്റു. കാനഡയുടെ എല്ലാ പ്രൊവിന്‍സുകളിലേക്കും മലയാളി അസോസ്സിയേഷനുകളുടെ സംയുക്ത സംഘടനയായ ഫോക്മാ, കാനഡയുടെ തലസ്ഥാനനഗരിയായ ഒട്ടാവയില്‍ എല്ലാ മലയാളി അസോസ്സിയേഷനുകളെയും ഏകോപിപ്പിച്ച് കൊണ്ട് പ്രവര്‍ത്തിച്ച് വരുന്നു.

പുതുതായി കേരളത്തില്‍നിന്നും ജോലിക്കായും പഠനത്തിനായും വരുന്ന പുതിയ ഇമിഗ്രന്റ്‌സിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായവും നല്‍കി ഫോക്മാ അതിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റിന്റെ ഇടയില്‍ നമ്മുടേതായ കലാസാംസ്‌ക്കാരിക രംഗങ്ങളെ ഫേക്മാ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. പുതുതായി ചുമതല ഏറ്റ സെക്രട്ടറി ശ്രീലക്ഷ്മി സുധീഷ്‌കുമാര്‍ കുടുംബമായി കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ താമസിക്കുന്നു.

error: Content is protected !!