Trending Now

കര്‍ണാടക സത്യപ്രതിജ്‍ഞ ഇന്ന്:സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുക 25 മന്ത്രിമാർ

Spread the love

 

കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കന്‍മാരും ബെംഗളുരുവിലെത്തും.

error: Content is protected !!