
konnivartha.com: റാന്നി കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഓ പി ബ്ലോക്ക് നിർമ്മിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അറിയിച്ചു. ഗ്രാമീണ മേഖലയിലെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇവിടെ എത്തുന്ന രോഗികൾക്ക് പരമാവധി ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ലക്ഷ്യം.
പല ഭാഗത്തായി കിടക്കുന്ന ഏതാനും പഴകിയ കെട്ടിടങ്ങൾ മാത്രമാണ് കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിലവിലുള്ളത്. ഇവിടെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല . രോഗികളെ പരിശോധിക്കാനും മറ്റും മരുന്നുകൾ സൂക്ഷിക്കാനും ആവശ്യമായ നല്ല മുറികളുടെ അഭാവവും ഉണ്ട് ഇതെല്ലാം പരിഗണിച്ചാണ് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ എംഎൽഎ അനുവദിച്ചിരിക്കുന്നത്.