
konnivartha.com : കോന്നി പഞ്ചായത്ത് വകയാര്‍ പതിമൂന്നാം വാഡിലെ മെമ്പര്‍ അനി സാബു തോമസ് കോന്നി പഞ്ചായത്തില്‍ അടുത്ത പ്രസിഡണ്ട്. നിലവില്‍ ഉള്ള സുലേഖ വി നായര്‍ യു ഡി എഫിലെ ധാരണ പ്രകാരം ഈ മാസം പത്തിന് രാജി വെയ്ക്കും . പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് സുലേഖ വി നായര്‍ സ്ഥാനം ഒഴിയുന്നത് . രണ്ടര വര്‍ഷം മാത്രം ആണ് സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത നേടിയത് .
സ്ഥിരം സമിതി അധ്യക്ഷരും ഇതോടെ മാറും . നിലവില്‍ ശോഭ മുരളി പി എച്ച് ഫൈസല്‍ , ലിസിയാമ്മ ജോഷ്യ എന്നിവര്‍ മാറും . ലതിക കുമാരി ,തോമസ് കാലായില്‍ , ആര്‍ .രഞ്ചു , എന്നിവര്‍ വരും . കോന്നി പഞ്ചായത്തില്‍ നിലവില്‍ 18 വാര്‍ഡില്‍ യു ഡി എഫ് 12, എല്‍ ഡി എഫ് 5 ,ബി ജെ പി 1 എന്നിങ്ങനെ ആണ് കക്ഷി നില .
വികസന കാര്യത്തില്‍ കോന്നിയേ പിന്നോട്ട് നയിച്ച കാലം ആണ് കടന്നു പോയത് എന്ന് ജന സംസാരം . വരുന്ന വികസന സമിതികള്‍ കക്ഷി രാഷ്ട്രീയം മറന്ന് കോന്നിയുടെ സമഗ്ര വികസനം സാധ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു . കോന്നിയില്‍ നിരവധി വികസനം ഉണ്ടാകണം . അടിസ്ഥാനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണം . പൊതു വികാരം ഉള്‍ക്കൊള്ളുവാന്‍ പുതിയ അധ്യക്ഷ്യക്ക് സാധിക്കണം . പൊതു ജനം പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഉള്ള കാഴ്ചപ്പാടുകള്‍ വേണം . പറയുന്ന കാര്യങ്ങളില്‍ വ്യക്തത വേണം . നിരവധി വികസനം കോന്നിയില്‍ വേണം . പൊതു ശുചി മുറി , മരിച്ചാല്‍ അടക്കാന്‍ ഉള്ള സംവിധാനം , കോന്നി നാരായണപുരം ചന്തയുടെ വികസനം , കാള ചന്തയും , കല ചന്തയും ,വാഴകുല ചന്തയും , ബുധന്‍ ശനി ദിവസം ഉള്ള പൊതു ചന്തയും , മത്സ്യ ചന്തയും കൊണ്ട് വരേണ്ട സമയം പുതിയ ഭാരവാഹികള്‍ നിര്‍വ്വഹിക്കുക്ക .
സ്വകാര്യ ബസ്സുകള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കണം , വെറുതെ കിടക്കുന്ന റവന്യൂ ഭൂമി ഏറ്റെടുത്തു വികസന കാര്യങ്ങള്‍ക്ക് വിനിയോഗിക്കണം . മയൂര്‍ ഏലയുടെ കാര്യത്തില്‍ പ്രത്യേക പാക്കേജ് നിലനിര്‍ത്തി പഞ്ചായത്ത് ആ ഭൂമി ഏറ്റെടുക്കണം , സമഗ്ര വികസനം സാധ്യമാക്കുവാന്‍ പുതിയ നേതൃത്വം ശ്രമിച്ചാല്‍ ജനം കൂടെ നില്‍ക്കും