Trending Now

തിരുവല്ല മണ്ഡലത്തിലെ വികസന പദ്ധതി പുരോഗതി അവലോകനം ചെയ്തു

Spread the love

 

konnivartha.com: തിരുവല്ല നിയോജകമണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ട്രേറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്‌മെന്റ് സകീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി തിരുവല്ല മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്.

കുന്നന്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണത്തിന്റെ സാങ്കേതിക അനുമതി എത്രയും വേഗം ലഭ്യമാക്കി കരാര്‍ വയ്ക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിലെ നടയ്ക്കാവില്‍ തെക്കേപുഞ്ച പരുമല പള്ളി റോഡിന്റെ എസ്റ്റിമേറ്റ് ജൂണ്‍ 16 ന് നല്‍കി ഈ മാസം തന്നെ ടെന്‍ഡര്‍ വിളിക്കണം. മണ്ഡലത്തിലെ ചില പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടക്കാത്തതിന്റെ കാരണം പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറിനെ എംഎല്‍എ ചുമതലപ്പെടുത്തി.

യോഗത്തില്‍ വന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജൂണ്‍ 16നകം ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

ഗുരുമന്ദിരം മുതലപ്പുഴ റോഡില്‍ പനങ്ങോട്ടത്ത് പടി കല്ലുകെട്ടി മണ്ണിട്ട് ഉയര്‍ത്തി ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് പുതുക്കി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം പാലിക്കേണ്ടത് എല്ലാ ഉദ്യോഗസ്ഥരുടെയും കര്‍ത്തവ്യമാണെന്നും കളക്ടര്‍ പറഞ്ഞു. എഡിസി (ജനറല്‍) കെ.ഇ വിനോദ്കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!