പൈതൃക ഗ്രാമം സംരക്ഷിക്കുവാൻ കവുങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചു

Spread the love

 

KONNIVARTHA.COM: പരിസ്ഥിതിയേയും പാരമ്പര്യ കലയായ പടയണിയെയും പൈതൃക ഗ്രാമവും സംരക്ഷിക്കുവാൻ പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 4 ൽ വാർഷിക പദ്ധതി 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മംഗള കവുങ്ങിൻ തൈകൾ വാർഡിലെ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചു. വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര അങ്കണത്തിൽ ദേവസ്വം സെക്രട്ടറി രാമാനന്ദൻ നായർ തൈകൾ നൽകി വാർഡ് മെമ്പർ വി ശങ്കർ ഉദ്ഘാടനം നിർവഹിച്ചു.

ഇളകൊള്ളൂർ മലങ്കര കത്തോലിക്ക പള്ളി വികാരി വർഗീസ് തയ്യിൽ ,,ഇളകൊള്ളൂർ മന്നം മെമ്മോറിയൽ ഐടിസിയിൽ പ്രിൻസിപ്പൽ ഉഷ ,ഇളകൊള്ളൂർ പെരുമ്പകാവിൽ ശ്രീ മഹാദേവ ക്ഷേത്രം സെക്രട്ടറി ഹരികുമാർ ,എന്നിവരും തൈകള്‍ ഏറ്റുവാങ്ങി . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിയുടെ തൊഴിലുറപ്പ് അംഗങ്ങൾ കവുങ്ങിൻ തൈകൾ നടുന്നതിന് നേതൃത്വം നൽകി

error: Content is protected !!