അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെസ്റ്റ്

Spread the love

konnivartha.com : അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 16ന് അടൂര്‍ റവന്യൂ ടവറില്‍ മിനി ജോബ് ഫെസ്റ്റ് നടത്തും.

 

ഈ തൊഴില്‍ മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും വിധം എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല, മാനേജ്മെന്റ് മേഖല, ഐടി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്കും പങ്കെടുക്കാം.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാര്‍ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളയ്ക്ക് ഹാജരാകുമ്പോള്‍ അഞ്ചു സെറ്റ് സിവി (കരിക്കുലം വിറ്റേ)  കൈയില്‍ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്  04682222745, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂര്‍ – 04734 224810.

error: Content is protected !!