
konnivartha.com: നിർമ്മാണ തൊഴിലാളി ക്ഷേമനിധി വഴിയുള്ള എല്ലാ ആനുകൂല്യങ്ങളുടെയും കുടിശിക ഉടൻ തീർത്തു നൽകുക, ക്ഷേമനിധി പിരിവ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാക്കുക, സെസ്സ് കുടിശ്ശിക പൂർണ്ണമായി പിരിച്ചെടുക്കുക, നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, നിയന്ത്രണ വിധേയമായി നദികളിൽ നിന്നും മണൽ വാരൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ ജൂൺ 16, വെള്ളിയാഴ്ച ജില്ലയിൽ 11 ഏരിയ കേന്ദ്രങ്ങളിൽ ഉള്ള സംസ്ഥാന സർക്കാർ ആഫീസിലേക്ക് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തും.
പത്തനംതിട്ട പി. ബി. ഹർഷകുമാർ, കോന്നി പി. ജെ. അജയകുമാർ, റാന്നി രാജു എബ്രഹാം, പന്തളം എസ്. ഹരിദാസ്, തിരുവല്ല എൻ. സജികുമാർ, മല്ലപ്പള്ളി പി. ആർ. പ്രസാദ്, ഇരവിപേരൂർ ജി. അജയകുമാർ, അടൂർ ടി. ഡി. ബൈജു, കൊടുമൺ സലീം, കോഴഞ്ചേരി അഡ്വ. കെ. എൻ. മോഹൻദാസ്, പെരുനാട് പി. ബി. സതീഷ് കുമാർ എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്യും.