
konnivartha.com : എസ് എസ് എല്‍ സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കുന്നതിനായി കോന്നി വിശ്വഭാരതി കോളേജില്‍ മികവ് 2023 സംഘടിപ്പിച്ചു .
എം പി ആന്‍റോ ആന്റണി ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പല്‍ വി ബി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു .
എം ജി യൂണിവേഴ്സിറ്റി ബി എസ് സി മാത്തമാറ്റിക്സ് ഒന്നാം റാങ്ക് ജേതാവ് സ്റ്റഫി കെ സാബുവിനെ എം പി ആദരിച്ചു . ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി കരിയര്‍ ഗൈഡന്‍സ് സെല്‍ ഉദ്ഘാടനം ചെയ്തു . കോന്നിയൂര്‍ ബാലചന്ദ്രന്‍ , വിനോദ് ഇളകൊള്ളൂര്‍ , പാപ്പച്ചന്‍ മോഡിയില്‍ , ശ്യാം എസ് കോന്നി , ജിനു ഡി രാജ് ,കല ശ്രീനിവാസന്‍ ,ശശിധരന്‍ നായര്‍ , അജയ് ജോണ്‍ എന്നിവര്‍ സംസാരിച്ചു . 156 വിദ്യാര്‍ഥികളും രക്ഷിതാക്കളും ആദരവ് ഏറ്റുവാങ്ങി