മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ കൈമാറി

Spread the love

 

 

ബൈക്കിന് മുകളില്‍ മരം വീണ് മരണപ്പെട്ട മനു മോഹന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൈമാറി.
മനുമോഹന്റെ ഭാര്യ പ്രിയങ്കാ മേരി ഉത്തരവ് ഏറ്റുവാങ്ങി. അടൂര്‍ താലൂക്കിലെ ഏറത്ത് വില്ലേജില്‍ 2023 ഏപ്രില്‍ മാസം നാലിന് ഉണ്ടായ ശക്തമായ കാറ്റില്‍ ചൂരക്കോട് കളത്തട്ട് ജംഗ്ഷനില്‍ വച്ച് ബൈക്കിന് മുകളിലേക്ക് മരം വീണാണ് തുവയൂര്‍ വടക്ക് മുറിയില്‍ ആശാലയത്തില്‍ മനുമോഹന്‍ (34) മരണപ്പെട്ടത്.

കുടുംബത്തിന് സര്‍ക്കാരില്‍ നിന്നുള്ള ദുരിതാശ്വാസ ധനസഹായം 400000 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ആണ് ഡെപ്യൂട്ടി സ്പീക്കര്‍ മനുവിന്റെ ഭാര്യയ്ക്ക് കൈമാറിയത്. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാമുവല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ്, വില്ലേജ് ഓഫീസര്‍ വസന്തകുമാരി, വാര്‍ഡ് മെമ്പര്‍ ഉഷ ഉദയന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭന തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കറിനൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!