അരുവാപ്പുലം കൃഷിഭവന്‍: സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Spread the love

 

konnivartha.com: സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട്കൃഷി ഭവന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമാവുമ്പോള്‍, സേവനങ്ങള്‍ സുതാര്യമായി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവര സാങ്കേതികവിദ്യ, ഫ്രണ്ട് ഓഫീസ് സേവന സംവിധാനം എന്നിവയുടെ പ്രയോജനം ഇതുവഴി കര്‍ഷകന് ലഭ്യമാകും. കൂടാതെ കൃഷി സ്ഥലങ്ങളുടെ ഫാം പ്ലാനിന്റെ ഡിജിറ്റലൈസേഷന്‍, വിള ഇന്‍ഷുറന്‍സ്, പി.എം. കിസാന്‍ അപ്‌ഡേഷന്‍, വിള നഷ്ടപരിഹാരം, എയിംസ് പോര്‍ട്ടല്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട്കൃഷി ഭവനിലൂടെ ലഭ്യമാകും.

കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും രോഗകീടാക്രമണങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനുമായി പോസ്റ്ററുകളും മാതൃകകളും കൃഷിഭവനോട് ചേര്‍ന്നുള്ള വിള ആരോഗ്യ പരിപാലനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മണ്ണിന്റെ പുളിരസം ടെസ്റ്റ് ചെയ്യുന്നതിന് പി.എച്ച്. മീറ്റര്‍, കീടാരോഗങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി മൈക്രോസ്‌കോപ്പും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കാര്‍ഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി അരുവാപുലം ഗ്രാമപഞ്ചായത്തിലെ എല്ലാ കര്‍ഷകരുടേയും ഓണ്‍ലൈന്‍ വിവര ശേഖരണം നടത്തും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരേയും ഉള്‍പ്പെടുത്തി, പൂര്‍ണ്ണമായും കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ച പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇ-മാര്‍ക്കറ്റിങ്ങിനുള സോഫ്റ്റ് വെയര്‍ വികസനവും നടത്തും.

error: Content is protected !!